പീച്ചി. കാർഷിക സർവ്വകലാശാലയുടെ നേതൃത്വത്തിൽ പീച്ചി ഗവ.ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ശാസ്ത്രീയ കൃഷി കൃഷിരീതികളിൽ ബോധവൽക്കരണം നടത്തി. സർവകലാശാല ശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ വിവിധ കാർഷിക സംരംഭകത്വ സാധ്യതകളെ കുറിച്ചും ക്ലാസ്സുകളുണ്ടായിരുന്നു. കാർഷിക സർവ്വകലാശാല വിദ്യാലയങ്ങളിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി സർവ്വകലാശാലയുടെ വിജ്ഞാനവ്യാപന വിഭാഗത്തിന്റെ കീഴിലുള്ള കമ്മ്യൂണിക്കേഷൻ സെന്ററും പീച്ചി ഗവ.ഹയർസെക്കൻഡറി സ്‌കൂളിലെ സ്റ്റുഡന്റസ് പോലീസ് കേഡറ്റ് യൂണിറ്റും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. സർവ്വകലാശാലയിൽ വികസിപ്പിച്ചെടുത്ത അനശ്വര എന്ന കുറ്റിപയറിന്റെ തൈകൾ വാർഡ് മെമ്പർ ബാബു തോമസ് ഹെഡ് മിസ്ട്രസ് കെ.എം ഡെയ്‌സിക്ക് നൽകി പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് തയ്യാറാക്കിയ രണ്ട്സെന്റ് ഭൂമിയിൽ സർവകലാശാല ശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ തൈകൾ നട്ടു. ശാസ്ത്രീയ കൃഷി രീതികളുടെ ആദ്യ പടിയായി അനുവർത്തിക്കേണ്ട മണ്ണ് പരിശോധനയുടെ പ്രാധാന്യത്തെ കുറിച്ചു വിശദീകരിക്കുകയും മണ്ണ് സാമ്പിൾ ശേഖരിക്കേണ്ടതിനു ആവശ്യമായപ്രായോഗിക പരിജ്ഞാനം വിദ്യാത്ഥികൾക്കു നൽകുകയും ചെയ്തു.
0 Comments