ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ താത്കാലിക ഒഴിവ്
തൃശൂർ ഗവ: മെഡിക്കൽ കോളേജിൽ പീഡിയാട്രിക്‌സ് വിഭാഗത്തിന് കീഴിലുള്ള ആർ.ഇ.ഐ.സി ആന്റ് ഓട്ടിസം വിഭാഗത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമിക്കുന്നു. ക്ലിനിക്കൽ സൈക്കോളജിയിൽ എം.ഫിൽ, ആർ.സി.ഐ. രജിസ്‌ട്രേഷൻ തുടങ്ങിയ യോഗ്യതയുള്ളവരായിക്കണം. 33,925 രൂപയാണ് പ്രതിമാസ ശമ്പളം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സും യോഗ്യതയും തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ഫെബ്രുവരി 11 ന് രാവിലെ 10 ന് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 2200310, 2200319
അധ്യാപക കോഴ്‌സിന് സീറ്റൊഴിവ്
കേരള ഗവ. ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ അധ്യാപക കോഴ്‌സിന് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി അംഗീകരിച്ച കോഴ്‌സിന് 50 ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയോടുകൂടിയുള്ള പ്ലസ് ടൂ ഉള്ളവർക്ക് അപേക്ഷിക്കാം. ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും. പ്രായപരിധി 17 നും 35നും മദ്ധ്യേ. പട്ടികജാതി, പട്ടികവർഗക്കാർക്ക് അഞ്ച് വർഷവും മറ്റു പിന്നോക്കക്കാർക്ക് മൂന്ന് വർഷവും ഇളവ് അനുവദിക്കും. പട്ടികജാതി, മറ്റർഹവിഭാഗത്തിന് ഫീസ് സൗജന്യമുണ്ടായിരിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 15. വിവരങ്ങൾക്ക് പ്രിൻസിപ്പാൾ, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂർ, പത്തനംതിട്ട. 04734296496, 8547126028.
ടെണ്ടർ ക്ഷണിച്ചു
മൃഗസംരക്ഷണ വകുപ്പ് മുഖേന ജില്ലയിൽ നടപ്പിലാക്കുന്ന വന്ധ്യതാനിവാരണ പദ്ധതി നടത്തിപ്പിനാവശ്യമായ മരുന്നുകൾ, കൺസ്യൂമബൾസ് എന്നിവ വിതരണം ചെയ്യുന്നതിന് ഇടെണ്ടർ ക്ഷണിച്ചു. 15,90000 രൂപയാണ് അടങ്കൽ തുക. ഫെബ്രുവരി 1 മുതൽ 18 വരെ വൈകിട്ട് 5 മണി വരെ ടെണ്ടർ സമർപ്പിക്കാം. ഫെബ്രുവരി 21 ന് ടെണ്ടർ തുറക്കും. ഫോൺ: 04872361216
പരാതി പരിഹാര സെൽ യോഗം
ഒളരിക്കര ഇ.എസ്.ഐ ആശുപത്രിയിലെ പരാതി പരിഹാര സെൽ ഫെബ്രുവരി 17 ന് രാവിലെ 11 ന് സൂപ്രണ്ട് ഓഫീസിൽ ചേരും. സ്ഥാപനത്തിന്റെ പ്രവർത്തനത്തെ സംബന്ധിച്ച പരാതികൾ ഓഫീസിൽ സമർപ്പിക്കാവുന്നതാണെന്ന് സൂപ്രണ്ട് അറിയിച്ചു.
0 Comments