പടിഞ്ഞാറേ തുരങ്ക മുഖത്തും റിക്കവറി വാൻ സജ്ജമാക്കി


വഴുക്കുംപാറ. കുതിരാനിലെ തുരങ്കങ്ങളുടെ പടിഞ്ഞാറു ഭാഗത്തും റിക്കവറി വാൻ സജ്ജമാക്കി.  രണ്ട് റിക്കവറി വാഹനങ്ങൾ കുതിരാനിലുണ്ടായിരുന്നെങ്കിലും രണ്ടും തുരങ്കത്തിൻറെ കിഴക്കു ഭാഗത്താണ് പാർക്ക് ചെയ്തിരുന്നത്. തുരങ്കത്തിന്റെ ഇരു ഭാഗത്തും ഓരോന്നു വീതം ഉണ്ടായിരിക്കണമെന്നായിരുന്നു നിർമ്മാണ കമ്പനിക്ക് നിർദ്ദേശം നൽകിയിരുന്നത്. കഴിഞ്ഞ ദിവസം പടിഞ്ഞാറേ തുരങ്കമുഖത്ത് ഒരു വാഹനം തകരാറിലായതിനെ തുടർന്ന് മണിക്കൂറുകളോളം തുരങ്കത്തിനകത്തും ദേശീയപാതയിലും ഗതാഗതക്കുരുക്ക് ഉണ്ടായി.  അപകട സ്ഥലത്തേക്ക് റിക്കവറി വാഹനത്തിന് എളുപ്പത്തിൽ എത്താൻ കഴിയാഞ്ഞതായിരുന്നു ഇതിന് കാരണം. കിഴക്കുഭാഗത്തുനിന്നും പുറപ്പെട്ട റിക്കവറി  വാൻ  തുരങ്കത്തിലെ ഗതാഗതക്കുരുക്കിൽ പെട്ടു. ഈ സംഭവം വലിയ വാർത്തയായി. ഇതേ തുടർന്നാണ് ഇരു ഭാഗത്തും റിക്കവറിവാൻ സജ്ജമാക്കാൻ അധികൃതർ തയ്യാറായത്.



Post a Comment

0 Comments