പട്ടിക്കാട്. വൈദ്യുതി കണക്ഷൻ എടുത്ത സമയത്ത് ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ ഉപകരണങ്ങൾ ഇപ്പോൾ ഉപയോഗിക്കുന്നവർക്ക് കണക്ടഡ് ലോഡ് വർദ്ധിപ്പിക്കാൻ നിലവിലുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ച് ഉപഭോക്താക്കൾക്ക് അവസരം ഒരുക്കിയിരിക്കുകയാണ് കെഎസ്ഇബി. ഇതിന്റെ കാലാവധി 2022 മാർച്ച് 31 വരെയാണ്. ഈ ഉത്തരവ് എല്ലാ എൽടി ഉപഭോക്താക്കൾക്കും ബാധകമാണ്. വ്യവസായ, വാണിജ്യ മേഖലയിലെ ഒരു വലിയ വിഭാഗത്തിന് ഈ ഉത്തരവ് ഗുണപ്രദമാവും. ഈ ഉത്തരവ് പ്രകാരം പൂരിപ്പിച്ച അപേക്ഷയോടൊപ്പം ഉപഭോക്താവിന്റെ ഐഡികാർഡ്, കണക്ടഡ് ലോഡ് സംബന്ധിച്ച ഡിക്ലറേഷൻ എന്നിവ മാത്രം നൽകി ലോഡ് റെഗുലറൈസ് ചെയ്യാവുന്നതാണ്. അപേക്ഷാഫീസ്, ടെസ്റ്റിംഗ് ഫീസ്, അഡീഷണൽ സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്നിവ ഇളവ് ചെയ്തിട്ടുണ്ട്. എന്നാൽ ആവശ്യപ്പെടുന്ന അധിക ലോഡ് നൽകുന്നതിന് വിതരണ ശൃംഖലയിൽ മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ അതിനുള്ള തുക അഡീഷനൽ ഇസിഎസ്‌സി ആയി അടക്കേണ്ടി വരും. മറ്റൊരു രേഖയും സമർപ്പിക്കാതെ, പണച്ചെലവില്ലാതെ എല്ലാ വിഭാഗം ഉപഭോക്താക്കൾക്കും ഈ അവസരം വിനിയോഗിക്കാനാവുന്നതാണെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
0 Comments