ആൽപ്പാറയിൽ ആദ്യത്തെ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു.


ആൽപ്പാറ. 42-ാം ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആൽപ്പാറയിൽ ആദ്യത്തെ സിയുസി രൂപീകരിച്ചു.  ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.സി അഭിലാഷ് ഉദ്ഘാടനം നിർവഹിച്ചു. ബൂത്ത് പ്രസിഡന്റ് ഉല്ലാസ് പോൾ അധ്യക്ഷത വഹിച്ചു. മുതിർന്ന കോൺഗ്രസ് പ്രവർത്തക അന്നക്കുട്ടി ജോണി പതാക ഉയർത്തി. വാർഡ് മെമ്പർ സുശീല രാജൻ യൂണിറ്റ് പ്രഖ്യാപനം നടത്തി. കെഎസ്‌യു ബ്ലോക്ക് പ്രസിഡന്റ് ബ്ലെസ്സൺ വർഗീസ്, വാർഡ് പ്രസിഡന്റ് പ്രിൻസ് ഇടപ്പാറ എന്നിവർ പങ്കെടുത്തു സംസാരിച്ചു. യൂണിറ്റ് പ്രസിഡന്റ് നിഖിൽ ഒ.എസ്, സെക്രട്ടറി ഓമന ബോസ്, ട്രഷറർ ജോയി പ്ലാമൂട്ടിൽ, ബൂത്ത് പ്രതിനിധികൾ ബിബിൻ, ബാലകൃഷ്ണൻ എന്നിവരെ തിരഞ്ഞെടുത്തു.



Post a Comment

0 Comments