പീച്ചി. വിലങ്ങന്നൂർ സെന്ററിൽ കഴിഞ്ഞ അഞ്ച് ദിവസമായി പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. അധികൃതർ ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു. എന്നാൽ ദിവസങ്ങളായി കുടിവെള്ളം പാഴായി ഒഴുകിപ്പോകുമ്പോഴും ആരുടെ പൈപ്പ് ലൈൻ ആണ് തകരാറിൽ ആയതെന്നതിന് ഉത്തരം കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ് ജലനിധിയും വാട്ടർ അതോറിറ്റിയും. പരസ്പരം പഴിചാരി ദിവസങ്ങൾ തള്ളി നീക്കുന്നതല്ലാതെ പരിഹാരം ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നുണ്ട്. വൈദ്യതി ബിൽ കുടിശ്ശിക വരുത്തിയ ജലനിധിയുടെ കണക്ഷനും വിച്ഛേദിച്ചു. ഇത്തരത്തിൽ അധികൃതരുടെ അനാസ്ഥ മുന്നോട്ട് പോയാൽ ബുദ്ധിമുട്ടുന്നത് സാധാരണക്കാരായ ജനങ്ങൾ ആണ്. ഇതിനൊരു ശാശ്വത പരിഹാരം കണ്ട് തകരാറിലായ പൈപ്പ് ലൈനുകൾ എത്രയും വേഗം പുനസ്ഥാപിച്ച് ജലവിതരണം സുഗമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
0 Comments