പട്ടിക്കാട്. നിർധന കുടുംബങ്ങൾക്ക് വീടു വെക്കുന്നതിനായി വിലങ്ങന്നൂർ പായ്ക്കണ്ടം സ്വദേശി ലീന ഫ്രാൻസിസ് സൗജന്യമായി നൽകുന്ന ഭൂമിയുടെ കരാർ രേഖകൾ പാണഞ്ചേരി പഞ്ചായത്തിന് കൈമാറി. താമരവെള്ളച്ചാൽ വാർഡിൽ ഉൾപ്പെടുന്ന15 സെന്റ് ഭൂമിയുടെ രേഖകളാണ് പഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ, സെക്രട്ടറി പി.ആർ ജോൺ എന്നിവർക്ക് ലീന ഫ്രാൻസിസ് നൽകിയത്. ഈ ഭൂമിയുമായി ബന്ധപ്പെട്ട മറ്റ് നടപടിക്രമങ്ങൾ ഉടനെ പൂർത്തിയാക്കുമെന്ന് പ്രസിഡണ്ട് പറഞ്ഞു. നിർധനരായ കൂടുതൽ കുടുംബങ്ങൾക്ക് പ്രയോജനകരമാകുന്ന വിധത്തിൽ ഏതു തരത്തിലുള്ള നിർമ്മാണമാണ് നടത്തേണ്ടത് എന്ന കാര്യവും ആലോചനയിലാണെന്ന് അദ്ദേഹം പറഞ്ഞു. സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ ഇ.ടി ജലജൻ, താമരവെള്ളച്ചാൽ വാർഡ് മെമ്പർ അജിത മോഹൻദാസ്, മറ്റ് പഞ്ചായത്ത് മെമ്പർമാരായ സ്വപ്ന രാധാകൃഷ്ണൻ, ആരിഫ റാഫി, എം.ജെ അനീഷ് എന്നിവരും സന്നിഹിതരായിരുന്നു.
0 Comments