കെഎസ്ഇബി സൗര പുരപ്പുറ സൗരോർജ്ജ പദ്ധതി: സ്‌പോട്ട് രജിസ്‌ട്രേഷൻ മാർച്ച് 4ന്


പട്ടിക്കാട്. ഗാർഹിക  ഉപഭോക്താക്കൾക്കായി  സംസ്ഥനത്തുടനീളം നടപ്പാക്കി  വരുന്ന സൗര പുരപ്പുറ സൗരോർജ്ജ പദ്ധതിയിൽ അംഗമായി  വൈദ്യുത ഉപയോഗ  ചാർജ് ഒഴിവാക്കുന്നതിനും ഊർജ്ജ സ്വയം പര്യാപ്തത കൈവരിക്കുന്നതിനുമായി KSEBL സ്പോട്ട് രജിസ്ട്രേഷൻ സൗകര്യം ഒരുക്കുന്നു. മണ്ണുത്തി സബ് ഡിവിഷനിൽ വെച്ച് മാർച്ച് 4 വെള്ളിയാഴ്ച രാവിലെ 10 മുതൽ വൈകീട്ട് 4 വരെ രജിസ്റ്റർ ചെയ്യാം. ഈ പദ്ധതി പ്രകാരം  3kWp വരെയുള്ള നിലയത്തിന് MNRE യുടെ പ്രഖ്യാപിച്ചിരിക്കുന്ന റേഞ്ച് മാർക്ക് കോസ്റ്റിന്റെ 40% ശതമാനവും അതുകഴിഞ്ഞുള്ള ഓരോ കിലോവോട്ടിനും (10 kW വരെ) 20 ശതമാനവും സബ്സിഡി ലഭിക്കും 1 KWp പുരപ്പുറ സൗരോർജ്ജ പ്ലാന്റ്‌ സ്ഥാപിക്കുന്നതിനായി  തണൽ ഇല്ലാത്ത  100 sq ft. സ്ഥലം ആവശ്യമാണ്. 1KWp നിലയത്തിൽ നിന്നും ഒരു ദിവസം ശരാശരി 4 യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കഴിയും. 

സബ്സിഡി കഴിഞ്ഞു വിവിധ നിലയങ്ങൾക്കു വേണ്ടി ഉപഭോക്താവ്  മുടക്കേണ്ട തുകയുടെയും ലഭിക്കാവുന്ന  വൈദ്യുതിയുടെയും വിവരം താഴെ പട്ടികയിൽ കൊടുക്കുന്നു 
നിലയത്തിന്റെ ശേഷി (KWp)  ഉപഭോക്താവ് മുടക്കേണ്ട തുക (രൂപ)  ലഭിക്കാവുന്ന വൈദ്യുതി (യൂണിറ്റ്)
(1) 54,140 -120, (2) 95,280- 240, (3) 133,420- 360, (4) 147, 480-460, (5) 190,540 -600
മോണോ പെർക് മോഡ്യൂളുകൾ ആണ് തിരഞ്ഞെടുക്കുന്നതെങ്കിൽ ഒരു കിലോവോട്ടിന് 3132.63 രൂപ
അധികം നൽകേണ്ടി വരും. പ്ലാന്റ്  സ്ഥോപിക്കുന്നതിനോയി ആവശ്യക്കോർക്ക് ബാങ്ക്  വായ്പാ  സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. സന്ദർശിക്കേണ്ട വെബ്സൈറ്റ്: ekiran.kseb.in



Post a Comment

0 Comments