വഴുക്കുംപാറ. കോഴിക്കോട് സർവ്വകലാശാല നടത്തിയ ഈ വർഷത്തെ കരാട്ടെ (45 കിലോ വിഭാഗം) മത്സരത്തിൽ വഴുക്കുംപാറ ശ്രീ നാരായണ ഗുരു കോളേജിലെ ടൂറിസം ആന്റ് ട്രാവൽ മാനേജ്‌മെന്റ് മൂന്നാം വർഷ വിദ്യാർത്ഥിനിയായ എം.ജി ഗോപിക ബ്രോൺസ് മെഡൽ നേടി കോളേജിന്റെ അഭിമാനമായി. തുടർച്ചയായി രണ്ടാം തവണയാണ് ഗോപികക്ക് ഇതേ ഇനത്തിൽ ബ്രോൺസ് മെഡൽ ലഭിക്കുന്നത്. കരാട്ടേയിൽ ബ്ലാക്ക് ബെൽറ്റ് ജേതാവായ ഗോപിക മറ്റു നിരവധി സമ്മാനങ്ങളും നേടിയിട്ടുള്ളതായി കോളേജ് പ്രിൻസിപ്പാൾ ഡോ. എ സുരേന്ദ്രൻ പറഞ്ഞു. കിഴക്കഞ്ചേരി സ്വദേശിനിയായ ഗോപിക ഏഴ് വർഷമായി കിഴക്കഞ്ചേരി സുമേഷ് മാസ്റ്ററുടെ കീഴിലാണ് പരിശീലനം നടത്തുന്നത്.
0 Comments