എയ്ഡ്‌സ് ബോധവൽക്കരണം: ആകർഷകമായി കഥാപ്രസംഗം


പട്ടിക്കാട്. എയ്ഡ്‌സ്  ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി നടത്തിയ കഥാപ്രസംഗം ശ്രദ്ധേയമായി. ഇന്നലെ പട്ടിക്കാട് സെന്ററിലാണ് പ്രസിദ്ധ കാഥിക സീന പള്ളിക്കരയും സംഘവും എയ്ഡ്‌സ് ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി കഥാപ്രസംഗം അവതരിപ്പിച്ചത്.
സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും സംസ്ഥാന എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ തൃശൂർ ജില്ല മെഡിക്കൽ ഓഫീസാണ് ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നത്.  പട്ടിക്കാട് നടന്ന പരിപാടിയിൽ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ  ജോർജ്ജുകുട്ടി,  സുധീർ, റെജി വി.മാത്യു എന്നിവർ പ്രസംഗിച്ചു.




Post a Comment

0 Comments