ആശാരിക്കാട്. പാണഞ്ചേരി പഞ്ചായത്തിലെ പുന്നച്ചോട് ഗ്രാമീണ തൊഴിലാളി സംഘത്തിലെ വിധവകളായ അമ്മമാർക്ക് ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്തു. സംഘത്തിന്റെ ഭക്ഷ്യ സഹായ പദ്ധതിയുടെ ഭാഗമായി മൂന്നാം ഘട്ടത്തിന്റെ ഭാഗമായുള്ള അരിയും പലചരക്ക് സാധനങ്ങളും അടങ്ങിയ ഭക്ഷ്യ കിറ്റിന്റെ വിതരണം ബിഡി ജെ എസ് മണ്ഡലം സെക്രട്ടറി സിദ്ധാർത്ഥൻ പൂശ്ശേരി ഉദ്ഘാടനം ചെയ്യ്തു . ഗ്രാമീണ തൊഴിലാളി സംഘം ജില്ലാ പ്രസിഡണ്ട് ജിനേഷ് ചെമ്പൂത്ര അധ്യക്ഷത വഹിച്ചു . വ്യാപാരി വ്യാവസായി സമിതി സെക്രട്ടറി ബാബു കൊള്ളന്നൂർ മുഖ്യ അതിഥിയായി പങ്കെടുത്തു. ഗ്രാമീണ തൊഴിലാളി സംഘം ജില്ലാ ജനറൽ സെക്രട്ടറി കെ.വി ലളിത പ്രസംഗിച്ചു.
0 Comments