അന്താരാഷ്ട്ര വനിതാ ദിനാചരണവും സൗജന്യ ആയൂർവേദ മെഡിക്കൽ ക്യാമ്പും നടത്തി

എഎംഎഐ ഒല്ലൂർ ഏരിയാ കമ്മിറ്റി പ്രസിഡന്റ് ഡോ. ഏലിയാമ്മ റാഫേൽ ക്ലാസ്സെടുക്കുന്നു

പട്ടിക്കാട്. അന്താരാഷ്ട്ര വനിതാ ദിനാചരണത്തോടനുബന്ധിച്ച് ജാഗ്രതാ സമിതിയുടെയും കുടുംബശ്രീ മോഡൽ ജെന്റർ റിസോഴ്‌സ് സെന്ററിന്റേയും ആഭിമുഖ്യത്തിൽ സൗജന്യ ആയൂർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. ആയൂർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ഒല്ലൂർ ഏരിയ കമ്മിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സമയ ദൈർഘ്യം കൂടുതൽ എടുക്കുന്ന ചികിത്സാരീതി ആണെങ്കിലും വയോജനങ്ങൾക്ക് ഏറ്റവും ഫലപ്രദമായ ചികിത്സാ സംവിധാനമാണ് ആയൂർവേദമെന്ന് പ്രസിഡന്റ് പറഞ്ഞു. എല്ലാ ചികിത്സാ രീതികൾക്കും അതിന്റേതായ പ്രത്യേകതകളും പ്രാധാന്യവും ഉണ്ടെന്നും അദ്ദേഹം 

കൂട്ടിച്ചേർത്തു. രാവിലെ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന ക്യാമ്പിൽ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇ.ടി ജലജൻ അധ്യക്ഷത വഹിച്ചു. ആയൂർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ഒല്ലൂർ ഏരിയാ കമ്മിറ്റി പ്രസിഡന്റ് ഡോ. ഏലിയാമ്മ റാഫേൽ ക്ലാസ്സെടുത്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്‌സൻ സുബൈദ അബൂബക്കർ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്‌സൻ കെ.വി അനിത, സിഡിഎസ് ചെയർപേഴ്‌സൻ ഉഷ മോഹൻ, വൈസ് ചെയർപേഴ്‌സൻ മിനി ജോണി, കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ ജൂലിയ ജോസ്, കമ്മ്യൂണിറ്റി കൗൺസിലർ മേരി സണ്ണി, വാർഡ് മെമ്പർമാരായ ബിജോയ് തോമസ്, രേഷ്മ സജീഷ്, അജിത മോഹൻദാസ്, സ്വപ്‌ന രാധാകൃഷ്ണൻ, ഷീല അലക്‌സ്, ബീന പൗലോസ്, ഡോക്ടർമാരായ ഷേണിയ വർമ്മ, കീർത്തി സുബിൻ, പ്രവിത, എബിനി എൽസ, പ്രിൻസി തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments