പൊതുയിടം എന്റേത് രാത്രിയും ഞങ്ങളുടേത്: പാണഞ്ചേരിയിൽ വനിതകൾ രാത്രി നടത്തം സംഘടിപ്പിച്ചു


പട്ടിക്കാട്. അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി പാണഞ്ചേരി പഞ്ചായത്തിൽ വനിതകളുടെ രാത്രി നടത്തം സംഘടിപ്പിച്ചു. പൊതുയിടം എന്റേത് രാത്രിയും ഞങ്ങളുടേത് എന്ന സന്ദേശത്തിന്റെ പ്രചാരണവുമായി വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിലാണ് രാത്രി നടത്തം സംഘടിപ്പിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ വനിതകൾ പട്ടിക്കാട് സെന്ററിൽ ഒത്തുകൂടി. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാവിത്രി സദാനന്ദൻ, പഞ്ചായത്തിലെ  വനിതകളായ ഭരണസമിതി അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ,  പൊതുപ്രവർത്തകരായ വനിതകൾ, അയൽക്കൂട്ട അംഗങ്ങൾ എന്നിവർ പങ്കെടുത്തു. സ്ത്രീകളുടെ അവകാശം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ മാർച്ച് 8 വരെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ രാത്രി  നടത്തം സംഘടിപ്പിക്കുന്നുണ്ട്.



Post a Comment

0 Comments