കൊച്ചി. സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ മൂന്നാം തവണയും. കേന്ദ്ര നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും ഒരുപോലെ സമ്മതനായ കോടിയേരി 'ജനകീയനായ' സെക്രട്ടറി എന്ന നിലയിൽ അണികൾക്കും പ്രിയങ്കരനാണ്. പുതുതായി എട്ട് പേരെ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തി. കർഷക സംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി, എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് വി.പി. സാനു, യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം എന്നിവരും സംസ്ഥാന സമിതിയിലെ പുതുമുഖങ്ങളാകും. സെക്രട്ടറിയടക്കം 17 അംഗ സെക്രട്ടറിയേറ്റിനെയാണ് സിപിഎം സംസ്ഥാന സമിതി തിരഞ്ഞെടുത്തിരിക്കുന്നത്. സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാക്കളായി ജോൺ ബ്രിട്ടാസിനേയും ബിജു കണ്ടകൈയേയും തീരുമാനിച്ചു. സെക്രട്ടറി സ്ഥാനത്ത് പിണറായി വിജയൻ അഞ്ചുതവണയും വി.എസ്. അച്യുതാനന്ദൻ മൂന്നുതവണയും ഇരുന്നിട്ടുണ്ട്.
0 Comments