വിലങ്ങന്നൂർ മുതൽ പീച്ചിഡാം വരെ റീ ടാറിങ് പൂർത്തിയായി


വിലങ്ങന്നൂർ. പീച്ചിഡാം റോഡിൽ വിലങ്ങന്നൂർ മുതൽ പീച്ചിഡാം ഗേറ്റ് വരെയുള്ള ഭാഗത്ത് മെക്കാഡം റോഡിന്റെ റീ ടാറിങ് പൂർത്തിയായി. 90 ലക്ഷം രൂപ ചെലവിൽ 1.36 കിലോമീറ്റർ ദൂരമാണ് റീ ടാറിങ് നടത്തിയത്. പിഡബ്ല്യൂഡിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്. പീച്ചി വൈൽഡ് ലൈഫ് ഡിവിഷൻ ഓഫീസിന് മുന്നിലായി 100 മീറ്ററോളം ഭാഗം റോഡ് ഉയർത്തിയാണ് പണികൾ പൂർത്തിയാക്കിയിട്ടുള്ളത്. കഴിഞ്ഞ വർഷം പീച്ചി റോഡ് ജങ്ഷൻ മുതൽ പീച്ചിഡാം ഗേറ്റ് വരെ അറ്റകുറ്റപ്പണികൾക്കായി 90 ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും പണികൾ ഒന്നും നടന്നില്ല. നിലവിൽ പീച്ചിറോഡ് ജങ്ഷൻ മുതൽ വിലങ്ങന്നൂർ വരെ മലയോര ഹൈവേയ്ക്കായി റോഡ് ഏറ്റെടുക്കുകയും ചെയ്തു. അതിനാൽ ആ തുക വിലങ്ങന്നൂർ മുതൽ പീച്ചി വരെ റീടാറിംഗിന് വകയിരുത്തിയാണ് ടാറിങ് പൂർത്തീകരിച്ചിട്ടുള്ളത്. പീച്ചിറോഡ് ജങ്ഷൻ മുതൽ വിലങ്ങന്നൂർ വരെയുള്ള ഭാഗം മലയോര ഹൈവേ റൂട്ടിൽ ഉൾപ്പെടുത്തിയതു കൊണ്ട് നാല് ലക്ഷം രൂപ ചിലവിൽ അറ്റകുറ്റ പണികൾ മാത്രമാണ് നിലവിൽ ചെയ്തിട്ടുള്ളത്. പിഡബ്ല്യൂഡി എഇ സതീഷ്, ഓവർസിയർ സുരഭി എന്നിവർ മേൽനോട്ടം വഹിച്ചു.



Post a Comment

0 Comments