പട്ടിക്കാട്. ദേശീയപാത പട്ടിക്കാട് മേൽപ്പാതയിൽ ടാറിംഗ് ആരംഭിച്ചു. തൃശൂർ ഭാഗത്തേക്കുള്ള പാതയിലാണ് ടാറിംഗ് നടത്തുന്നത്. മേൽപ്പാതയുടെ കിഴക്ക് ഭാഗത്ത് നേരത്തെ ടാറിങ് നടത്തിയിരുന്നു. ഈ ഭാഗത്ത് റീടാറിംഗ് നടത്തുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. പടിഞ്ഞാറ് ഭാഗത്ത് ജിഎസ്ബി മെറ്റീരിയൽ ഉപയോഗിച്ച് ഉറപ്പിച്ചുകഴിഞ്ഞു. പീച്ചിറോഡ് ജങ്ഷനിലെയും ഹൈവേ ജങ്ഷനിലെയും അടിപ്പാതകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ മേൽപ്പാത ദേശീയപാതയിലെ നീളംകൂടിയ മേൽപ്പാതകളിൽ ഒന്നാണിത്. 1.1 കിലോമീറ്ററാണ് മേൽപ്പാതയുടെ നീളം. ഗർഡറുകളും ഡിവൈഡറുകളും സ്ഥാപിച്ചു കഴിഞ്ഞു. പാതക്ക് ഇരുവശവും സ്ട്രീറ്റ് ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. തിങ്കളാഴ്ചയോടെ ടാറിംഗ് പണികൾ പൂർത്തിയാക്കാൻ കഴിയും എന്ന് കമ്പനി അധികൃതർ പറഞ്ഞു. സെന്റർ ലൈൻ മാർക്കിംഗ് പൂർത്തിയാക്കി ഈ മാസം അവസാനത്തോടെ പട്ടിക്കാട് മേൽപ്പാത ഗതാഗതയോഗ്യമാക്കാൻ സാധിക്കും എന്നാണ് പ്രതീക്ഷ.
0 Comments