കല്ലിടുക്കിൽ അപകടഭീഷണിയായി സർവ്വീസ് റോഡിനോട് ചേർന്ന് വലിയ ഗർത്തം


പട്ടിക്കാട്. ദേശീയപാത കല്ലിടുക്കിൽ സർവ്വീസ് റോഡിനോട് ചേർന്നുള്ള വലിയ ഗർത്തം അപകട ഭീഷണിയാവുകയാണ്. പാലക്കാട് ഭാഗത്തേക്കുള്ള പാതയോട് ചേർന്നുള്ള സർവ്വീസ് റോഡിലാണ് കലുങ്കിന്റെ നിർമ്മാണം പൂർത്തീകരിക്കാത്ത ഭാഗം അപകടക്കെണി ആകുന്നത്. എട്ട് അടിയോളം ആഴമുള്ള ഗർത്തമാണ് റോഡിനോട് ചേർന്നുള്ളത്. സർവ്വീസ് റോഡിന്റെ റീടാറിംഗ് പൂർത്തിയായതോടെ വളരെ വേഗതയിലാണ് വാഹനങ്ങൾ ഇതുവഴി കടന്നു പോകുന്നത്. ചെറിയ ഒരു അശ്രദ്ധ മതി വലിയ അപകടങ്ങൾക്ക് വഴിയൊരുക്കാൻ. അപകട സാധ്യതയുള്ള സ്ഥലമായിട്ടും വേണ്ട മുന്നറിയിപ്പ് ബോർഡുകളോ, ബാരിയറുകളോ സ്ഥാപിക്കാൻ നിർമ്മാണ കമ്പനി അധികൃതർ തയ്യാറായിട്ടില്ല. പ്രദേശത്തെ വെളിച്ചക്കുറവും എതിരെ വരുന്ന വാഹനങ്ങളുടെ വെളിച്ചവും മൂലം രാത്രിയിൽ റോഡിന്റെ വശങ്ങൾ വ്യക്തമാകുകയുമില്ല. ജനങ്ങളുടെ സുരക്ഷക്ക് വേണ്ട മുൻകരുതൽ എടുക്കാതെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ദേശീയപാതയിൽ പതിവ് കാഴ്ചയാണെന്ന് നാട്ടുകാർ ആരോപിച്ചു.



Post a Comment

0 Comments