താളിക്കോട് സ്വദേശി തെങ്ങിൻ മുകളിൽ കുടുങ്ങി; അഗ്നിരക്ഷാസേന എത്തി രക്ഷിച്ചു


മുടിക്കോട്. താളിക്കോട് താഴത്തുവീട്ടിൽ ജയൻ (48) വീട്ടുമുറ്റത്തെ തെങ്ങിൻ മുകളിൽ കുടുങ്ങി. തൃശൂരിൽ നിന്നും അഗ്നിരക്ഷാസേന എത്തിയാണ് ജയനെ രക്ഷിച്ചത്.  30 അടിയോളം ഉയരമുള്ള തെങ്ങിന് മുകളിൽ വെച്ച് ജയൻ അബോധാവസ്ഥയിൽ ആകുകയായിരുന്നു. തുടർന്ന് ഗ്രേഡ് അസിസ്റ്റന്റ് സ്‌റ്റേഷൻ ഓഫീസർ ബാബുരാജൻ ലാഡർ വഴി തെങ്ങിൽ കയറി ആളെ തെങ്ങിൻ മുകളിൽ സുരക്ഷിതമായി ബന്ധിക്കുകയും മറ്റു സേനാ അംഗങ്ങളായ നവനീത കണ്ണൻ,  സതീഷ് നാട്ടുകാരനായ ബിജു എന്നിവർ  ചേർന്ന്  ആളെ സുരക്ഷിതമായി നെറ്റിൽ താഴെ ഇറക്കി ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. അസിസ്റ്റന്റ് സ്‌റ്റേഷൻ ഓഫീസർ സുരേഷ് കുമാർ, ഫയർ ആന്റ് റെസ്‌ക്യൂ ഓഫീസർമാരായ മധു പ്രസാദ്, അഭീഷ് ഗോപി, ഫയർ ആന്റ് റെസ്‌ക്യൂ ഓഫീസർ  (ഡ്രൈവർ) ബിനോദ്,  ഹോം ഗാർഡ് ശിവദാസൻ എന്നിവരും രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു



Post a Comment

0 Comments