പട്ടിക്കാട്. പീച്ചിറോഡ് ജങ്ഷൻ മുതൽ വിലങ്ങന്നൂർ വരെയുള്ള ഭാഗം കുഴിയടച്ച് സഞ്ചാരയോഗ്യമാക്കി. ഒരാഴ്ച മുൻപ് റോഡിലെ കുഴികൾ വലിയ മെറ്റൽ ഉപയോഗിച്ച് അടച്ചിരുന്നു. എന്നാൽ വാഹനങ്ങൾ ഓടി തുടങ്ങിയതോടെ മെറ്റൽ ഇളകിയത് ജനങ്ങൾക്കിടയിൽ പ്രതിഷേധത്തിന് ഇടയാക്കി. പ്രദേശത്തെ അവസ്ഥ ചൂണ്ടിക്കാണിച്ച് മാധ്യമങ്ങളിൽ വാർത്തകളും വന്നിരുന്നു. തുടർന്ന് മന്ത്രി കെ. രാജൻ ഇടപെടുകയും ബേബി മെറ്റൽ ഉപയോഗിച്ച് റോഡിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുകയുമായിരുന്നു. നാലു ലക്ഷം രൂപ ചെലവഴിച്ചാണ് അറ്റകുറ്റപ്പണികൾ നടത്തുന്നത്. മലയോര ഹൈവേ കടന്നുപോകുന്ന ഈ പ്രദേശത്ത് കിഫ്ബിയുടെ നേതൃത്വത്തിലാണ് പ്രധാന ടാറിങ് പൂർത്തിയാവുക.
0 Comments