ഡിവൈഎഫ്‌ഐ പീച്ചി മേഖലയ്ക്ക് പുതിയ സാരഥികൾ

പുതിയ ഭാരവാഹികളായ സെക്രട്ടറി പി.കെ മോബി, പ്രസിഡന്റ് കെ.ടി ജിതിൻ, ട്രഷറർ കെ.വി അനിത എന്നിവർ

പീച്ചി. ഡിവൈഎഫ്‌ഐ പീച്ചി മേഖലയ്ക്ക് പുതിയ സാരഥികൾ. ആശാരിക്കാട് സർവീസ് സഹകരണ ബാങ്ക് ഹാളിൽ (ധീരജ് നഗർ) നടന്ന പീച്ചി മേഖല സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. സമ്മേളനം ഡിവൈഎഫ്‌ഐ  ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.എസ് റോസൽരാജ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് പി.കെ മോബി അധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി സെക്രട്ടറി പി.കെ മോബി, പ്രസിഡന്റ് കെ.ടി ജിതിൻ, ട്രഷറർ കെ.വി അനിത, വൈസ് പ്രസിഡന്റ്മാരായി വി.എം സന്ദിപ്, ടി.എസ് മഹാദേവ്, ജോയിന്റ് സെക്രട്ടറിമാരായി എ.എം ഷിയാസ്, കെ. രഞ്ജിത്ത്, എക്‌സിക്യൂട്ടിവ് അംഗങ്ങളായി രേഷ്മ വി.കെ., അലൻ ഫ്രാൻസീസ് എന്നിവരെയാണ് തിരഞ്ഞെടുത്തത്. സമ്മേളനത്തിൽ കെ ജി ബൈജു, ബ്ലോക്ക് സെക്രട്ടറി വി.സി സുജിത്ത്, ബ്ലോക്ക് പ്രസിഡന്റ് നിബിൻ ശ്രീനിവാസൻ, ബ്ലോക്ക് ട്രഷറർ അഖിൽ ടി., ബ്ലോക്ക് ജോയിന്റ് സെക്രട്ടറി കെ.പി പ്രശാന്ത്,  ബ്ലോക് എക്‌സിക്യൂട്ടിവ് അംഗങ്ങളായ മനു പുതിയമഠം, അനീസ് അഹമ്മദ്, സി.പി.ഐ(എം) പീച്ചി ലോക്കൽ സെക്രട്ടറി എം. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.



Post a Comment

0 Comments