പീച്ചി വലതുകര കനാലും ഉടൻ തുറക്കണം: കേരള കർഷക സംഘം


പട്ടിക്കാട്. കാർഷിക ആവശ്യത്തിനായി പീച്ചി വലതുകര കനാലും ഉടൻ തുറന്നു വിടണമെന്നാവശ്യപ്പെട്ട്  കേരള കർഷകസംഘം മേഖലാ ഭാരവാഹികൾ ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിവേദനം നൽകി. വലതുകര കനാൽ മേഖലകളിലും രണ്ടാം ഘട്ടം വെള്ളം തുറന്നു വിടേണ്ട സമയമാണെന്നും അതുകൊണ്ട് അടിയന്തരമായി കനാൽ തുറക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കണമെന്നും ആവശ്യപ്പെട്ടാണ് കേരള കർഷക സംഘം പാണഞ്ചേരി മേഖലാ പ്രസിഡണ്ട് പി.വി സുദേവൻ പീച്ചി 


മേഖലാ സെക്രട്ടറി ഇ.എം വർഗ്ഗീസ്, പാണഞ്ചേരി മേഖലാ സെക്രട്ടറി സി.എസ്. വിൽസൻ എന്നിവർ ചേർന്ന് നിവേദനം നൽകിയത്.  വലതുകര കനാൽ ഉടൻ തുറക്കുമെന്ന് അസി.എക്‌സി. എഞ്ചിനീയർ ടി.വി ഹരിദാസ് ഉറപ്പു നൽകിയതായി സുദേവൻ പറഞ്ഞു. കനാലുകളിലൂടെ വെള്ളം തുറന്നു വിടുന്നത് വൈകിയതിനെ തുടർന്ന്  കർഷകർ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഇതേ തുടർന്ന് ഇടതുകര കനാലിലെ തടസ്സങ്ങൾ നീക്കി ഇന്നു രാവിലെ മുതൽ വെള്ളം തുറന്നു വിട്ടു. എന്നാൽ ചിറ്റക്കുന്നിലെ അക്വാഡക്ടിന്റെ പണികൾ പൂർത്തീകരിക്കാത്തതിനാൽ പുത്തൂർ വരെയുള്ള മേഖലകളിൽ മാത്രമാണ് വെള്ളം എത്തുക.


Post a Comment

0 Comments