പീച്ചി കെഎഫ്ആർഐയിൽ പ്രോജക്ട് ഫെല്ലോയുടെ ഒഴിവ്


പീച്ചി. കേരള വന ഗവേഷണ സ്ഥാപനത്തിൽ 2023 ഫെബ്രുവരി 3 വരെ കാലാവധിയുള്ള  സമയബന്ധിത ഗവേഷണ പദ്ധതിയായ 'ഡെമോഗ്രാഫിക് സർവെ ആന്റ് റിസ്‌റ്റോറേഷൻ ഓഫ് റ്റു എൻഡിഞ്ചെർഡ് വാരിയന്റ്‌സ്  ഓഫ് ദാരുഹരിദ്രാ, ബെർബെറീസ് ടിന്റ്‌റോറിയ ലെസ്ഷ്, ആന്റ് കോസ്സിനിയം ഫെൻസ്ട്രറ്റം കോളേബർ ഇൻ വെസ്‌റ്റേൺ ഘട്ട്‌സിൽ ഒരു പ്രൊജക്റ്റ് ഫെല്ലോയുടെ താത്ക്കാലിക ഒഴിവ്.  ബോട്ടണി/പ്ലാന്റ് സയൻസ്/ ഫോറസ്ട്രി എന്നിവയിൽ ഫസ്റ്റ് ക്ലാസോടു കൂടിയ പോസ്റ്റ് ഗ്രാജ്വേഷനും ബോട്ടണി ആന്റ് നഴ്‌സറി ടെക്‌നിക്ക്‌സിൽ അനുഭവസമ്പത്തുമാണ് യോഗ്യത. പ്രായപരിധി 36 വയസ്സ്. താൽപ്പര്യമുള്ളവർ 2022 മാർച്ച് 17ന് രാവിലെ 10ന് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ അഭിമുഖത്തിൽ പങ്കെടുക്കണം. വിശദവിവരങ്ങൾക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് (www.kfri.res.in) സന്ദർശിക്കുക.



Post a Comment

0 Comments