പാതയോരത്തെ മാലിന്യ നിക്ഷേപം ദേശീയപാതയിലെ പതിവ് കാഴ്ച


പട്ടിക്കാട്. ദേശീയപാതയുടെ സർവ്വീസ് റോഡരികിൽ മാലിന്യം നിക്ഷേപിക്കുന്നത് പതിവ് കാഴ്ചയായി മാറുകയാണ്. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ മറവിലാണ് ഇത്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നത്. പട്ടിക്കാടിനും ചുവന്നമണ്ണിനും ഇടയിലാണ് മാലിന്യ നിക്ഷേപം കൂടുതലായും നടക്കുന്നത്. പ്രദേശത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ദേശീയപാതയുടെ പല ഭാഗങ്ങളും ഇരുട്ടിലാണ്. ഇത് മുതലാക്കിയാണ് അറവ് മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ ഇവിടെ കൊണ്ടുവന്ന് തള്ളുന്നത്. കല്ലിടുക്കിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന കലുങ്കിനോട് ചേർന്ന് തള്ളിയിട്ടുള്ള മാലിന്യങ്ങൾ വെള്ളത്തിൽ കലർന്ന നിലയിലാണ് കാണപ്പെടുന്നത്. ഇത് പ്രദേശത്തെ കുടിവെള്ളത്തെയും സാരമായി ബാധിക്കുമെന്ന് നാട്ടുകാർ പറഞ്ഞു. ഇത്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ പോലീസും പഞ്ചായത്ത് അധികൃതരും ശക്തമായ നടപടികൾ എടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.


Post a Comment

0 Comments