പീച്ചി ഗവൺമെന്റ് ആശുപത്രിയുടെ പ്രവർത്തനം ഉടൻ ആരംഭിക്കണം


പീച്ചി. പീച്ചിയിലെ ഗവൺമെന്റ് ആശുപത്രിയുടെ പ്രവർത്തനങ്ങൾ ഉടനെ പുനരാരംഭിക്കണം എന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. എംപി ടി.എൻ പ്രതാപന്റെ  ആസ്തിവികസന ഫണ്ടിൽ നിന്നും അനുവദിച്ച  20 ലക്ഷം രൂപയുടെ പ്രവർത്തികൾ പൂർത്തീകരിച്ചിട്ട് രണ്ടര മാസത്തോളമായി. ഓഫീസ് റൂം, സ്റ്റാഫ് റൂം, ലബോറട്ടറി, ടോയ്‌ലറ്റ്, കട്ടിളകളും ജനലുകളും പഴയതു മാറ്റി പുതിയവ സ്ഥാപിക്കൽ, ഫാർമസി കെട്ടിടത്തിന്റെ  കോൺക്രീറ്റിംഗ്, ടൈലിംഗ്, പെയിന്റിംഗ് എന്നീ പണികളാണ് പൂർത്തീകരിച്ചത്. ആശുപത്രി വരാന്തയുടെ ടൈലിംഗ്, ഇലക്ട്രിക്കൽ പണികൾ എന്നിവ പൂർത്തിയാക്കണം. ഈ
 

പണികൾക്കായി  10 ലക്ഷം രൂപ കൂടി അനുവദിക്കുന്നുണ്ടെന്നും അതിനുള്ള എസ്റ്റിമേറ്റ്  കളക്ടർക്ക് സമർപ്പിച്ചിട്ടുണ്ടെന്നും നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവേളയിൽ എംപി പറഞ്ഞിരുന്നു. എന്നാൽ ഇതുവരെയും അതുമായി ബന്ധപ്പെട്ട നടപടികൾ മുന്നോട്ടു നീങ്ങിയിട്ടില്ല. ഫണ്ട് അനുവദിച്ച് കരാർ നടന്നാൽ ഒന്നോ രണ്ടോ ആഴ്ചകൾ കൊണ്ട് തീർക്കാവുന്ന പണികളേ ഉള്ളൂ.  ഇക്കാര്യത്തിൽ ഇനിയും കാലതാമസമുണ്ടായാൽ 20 ലക്ഷം രൂപ മുടക്കി നടത്തിയ നിർമ്മാണങ്ങൾ വെറുതെയാകും. അതുകൊണ്ട് ഫണ്ട് എത്രയും വേഗം അനുവദിച്ച് ബാക്കി പണികൾ കൂടി പൂർത്തിയാക്കി ആശുപതി അടിയന്തരമായി പ്രവർത്തനം തുടങ്ങണമെന്ന് നാട്ടുകാർ ആവശ്യപെടുന്നു.  ഇപ്പോൾ പീച്ചി റസ്റ്റ് ഹൗസിലാണ് ആശുപത്രിയുടെ പ്രവർത്തനം താൽക്കാലികമായി നടന്നുവരുന്നത്.



Post a Comment

0 Comments