പട്ടിക്കാട്. വഴിയോര കച്ചവടക്കാരുടെ മൈക്ക് അനൗൺസ്‌മെന്റോട് കൂടിയ കച്ചവടം വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്നതായി പരാതി. പാണഞ്ചേരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം വിൽപ്പനകൾ വ്യാപകമാവുകയാണ്. ഇതിൽ തമിഴ്‌നാട്ടിൽ നിന്നുള്ളവരും ഉൾപ്പെടും. പഞ്ചായത്ത് ലൈസൻസും ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങളും അനുസരിച്ച് പ്രവർത്തിക്കുന്ന പഞ്ചായത്തിലെ വ്യാപര സ്ഥാപനങ്ങൾക്ക് മുന്നിൽ നിർത്തി ഉച്ചത്തിൽ അനൗൺസ്‌മെന്റ് നടത്തിയാണ് ഇവരുടെ കച്ചവടം. ഇതിനെതിരെ ആണ് വ്യാപാരികൾ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് വന്നിട്ടുള്ളത്. വഴിയോര
കച്ചവടങ്ങൾക്കുള്ള വ്യക്തമായ നിർദ്ദേശങ്ങൾ പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ നൽകിയിട്ടുള്ളതാണ്. എന്നാൽ ഇവയെല്ലാം അവഗണിച്ചാണ് ഇത്തരം കച്ചവടങ്ങൾ നടക്കുന്നത്. കോവിഡ് നിയന്ത്രണങ്ങൾ കുറഞ്ഞതോടെ കോവിഡ് കാലഘട്ടങ്ങളിൽ തങ്ങൾക്കുണ്ടായ നഷ്ടങ്ങൾ നികത്തിയെടുക്കുന്നതിനുള്ള ശ്രമത്തിലാണ് ഒട്ടുമിക്ക വ്യാപാരികളും. എന്നാൽ ഇതിനിടയിൽ തങ്ങളുടെ വ്യാപാരസ്ഥാപനങ്ങൾക്ക് മുന്നിൽ നടത്തുന്ന ഇത്തരം കച്ചവടങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കാൻ തയ്യാറെടുക്കുകയാണ് വിവിധ വ്യാപാരി വ്യവസായി സംഘടനകൾ.


.jpeg)
0 Comments