ലോക ക്ഷയരോഗ ദിനം: നഴ്‌സിങ് വിദ്യാർഥികൾ ബോധവൽക്കരണ റാലി നടത്തി

വെള്ളാനിക്കര. ലോക ക്ഷയരോഗ ദിനത്തിന്റെ  ഭാഗമായി വെള്ളാനിക്കര സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ ബോധവൽക്കരണ റാലി സംഘടിപ്പിച്ചു. തൃശൂർ അശ്വിനി നഴ്‌സിംഗ് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥികളാണ് ബോധവൽക്കരണ റാലിയിൽ അണിനിരന്നത്. സാമൂഹിക ആരോഗ്യ കേന്ദ്രം സൂപ്രണ്ട്  ഡോ. കെ.എസ് ജയന്തി ഉദ്ഘാടനം ചെയ്തു.  കോർഡിനേറ്റർ ഡോക്ടർ അഷിത, ഹെൽത്ത് ഇൻസ്‌പെക്ടർ റെജി വി. മാത്യു,  എൽ.എച്ച്.ഐ ത്രേസ്യ എന്നിവർ പ്രസംഗിച്ചു. നേഴ്‌സിംഗ് വിദ്ധ്യാർത്ഥികൾ സ്‌കിറ്റും ഫ്‌ളാഷ് മോബും അവതരിപ്പിച്ചു.

Post a Comment

0 Comments