പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പുകഴേന്തി ഐ.എഫ്.എസ് ഒളകര കോളനി സന്ദർശിച്ചപ്പോൾ
ഒളകര. ഒളകര പട്ടികവർഗ കോളനിയിലെ കുടുംബങ്ങളുടെ ഭൂമി പ്രശ്‌നവുമായി ബന്ധപ്പെട്ട് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പുകഴേന്തി ഐ.എഫ്.എസ് ഒളകര കോളനി സന്ദർശിച്ചു. ഭൂമി പ്രശ്‌നത്തിൽ റവന്യൂമന്ത്രി അഡ്വ. കെ രാജൻ നടത്തിയ ഇടപെടലുകളുടെ തുടർച്ചയായാണ് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കോളനിയിലെത്തി കുടുംബങ്ങളുമായി ആശയവിനിമയം നടത്തിയത്. പട്ടികവർഗ കോളനിയിലെ കുടുംബങ്ങൾക്ക് ഭൂമി ലഭ്യമാക്കുന്നതിന് വേണ്ട സാധ്യതകൾ കണ്ടെത്തി സർക്കാരിന് റിപ്പോർട്ട് നൽകുമെന്ന് അദ്ദേഹം ഉറപ്പു നൽകിയതായി പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.ടി ജലജൻ പറഞ്ഞു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സുബൈദ അബൂബക്കർ, ഭരണ സമിതി അംഗം അനീഷ് എം ജെ, ഊര് മുപ്പത്തി മാധവി, പീച്ചി വൈൽഡ് ലൈഫ് വാർഡൻ പ്രഭു, പീച്ചി റേഞ്ച് ഓഫീസർ അനീഷ്, ്രൈടബൽ എക്സ്റ്റൻഷൻ ഓഫീസർ എന്നിവരും സന്ദർശക സംഘത്തിലുണ്ടായിരുന്നു.


0 Comments