മണ്ണുത്തി വെറ്ററിനറി യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി പാറമടയിൽ വീണ് മരിച്ചു.


മണ്ണുത്തി. വെറ്ററിനറി യൂണിവേഴ്‌സിറ്റി രണ്ടാം വർഷ വിദ്യാർഥി പാറമടയിൽ വീണ് മരിച്ചു. കൊണ്ടോട്ടി സ്വദേശി ദുൽഫിക്കർ ആണ് മരിച്ചത്. യൂണിവേഴ്‌സിറ്റി കോമ്പൗണ്ടിന് പുറത്തുള്ള പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുളിക്കുന്നതിനിടയിൽ കാൽവഴുതി വീണതാകാം എന്നാണ് പ്രാഥമിക നിഗമനം. 33 അടി താഴ്ചയിൽ രണ്ടു പാറക്കെട്ടുകൾക്കിടയിൽ കുടുങ്ങി കിടക്കുന്ന നിലയിൽ ആണ് കണ്ടെത്തിയത്. തൃശ്ശൂർ ഫയർഫോഴ്‌സ് വിഭാഗത്തിൽ നിന്നും മുങ്ങൽ വിദഗ്ധർ എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.


Post a Comment

0 Comments