ഡാറ്റാ എൻട്രി ആന്റ് ഓഫീസ് ഓട്ടൊമേഷൻ സൗജന്യ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു


ഐഎച്ച്ആർഡിയുടെ വരടിയം ടെക്‌നിക്കൽ ഹയർ സെക്കന്ററി സ്‌കൂളിൽ  നാഷ്ണൽ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്‌സ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി (എൻഐഇഎൽഐടി)യുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ഡാറ്റാ എൻട്രി ആന്റ് ഓഫീസ് ഓട്ടോമോഷൻ എന്ന സൗജന്യ കോഴ്‌സിന് എസ്‌സി/ എസ്ടി വിദ്യാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. പ്ലസ് ടു, ഐടിഐ 50 ശതമാനം  മാർക്കോടെ വിജയിച്ച എസ്‌സി, എസ്ടി വിദ്യാർത്ഥികൾക്കാണ് അവസരം. താൽപര്യമുള്ളവർ ഏപ്രിൽ അഞ്ചിനകം വരടിയം ടെക്‌നിക്കൽ ഹയർ സെക്കന്ററി സ്‌കൂളിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ : 8547005022, 8301978460


Post a Comment

0 Comments