തൃശൂർ പീച്ചിഡാം റൂട്ടിൽ കെഎസ്ആർടിസി സർവ്വീസ് നടത്തണം: മന്ത്രിമാർക്ക് നിവേദനം നൽകി


വിലങ്ങന്നൂർ. സംസ്ഥാനത്ത് സ്വകാര്യ ബസ്സുകൾ അനിശ്ചിതകാല സമരം ആരംഭിച്ച സാഹചര്യത്തിൽ പീച്ചിഡാം തൃശ്ശൂർ റൂട്ടിൽ കെഎസ്ആർടിസി ബസ്സുകൾ സർവ്വീസ് നടത്തണമെന്ന് ആവശ്യപ്പെട്ട് മന്ത്രിമാർക്ക് നിവേദനം നൽകി. വിലങ്ങന്നൂർ വാർഡ് മെമ്പർ ഷൈജു കുരിയന്റെ നേതൃത്വത്തിലാണ് ഗതാഗത മന്ത്രി ആന്റണി രാജുവിനും, സ്ഥലം എംഎൽഎയും റവന്യു മന്ത്രിയുമായ കെ. രാജനും, ഡിസ്ട്രിക്ട് ട്രാൻസ്‌പോർട്ട് ഓഫീസർക്കും നിവേദനം നൽകിത്. 30 ഓളം പ്രൈവറ്റ് ബസ്സുകളാണ് ഈ റൂട്ടിൽ സർവ്വീസ് നടത്തുന്നത്. പാണഞ്ചേരി പഞ്ചായത്തിൽ നിന്നും നൂറ് കണക്കിന് വിദ്യാർത്ഥികൾ പ്രൈവറ്റ് ബസുകളെ ആശ്രയിച്ച് യാത്ര ചെയ്യുന്നുണ്ട്. വിദ്യാർത്ഥികൾക്ക് പരീക്ഷകൾ നടക്കുന്ന സമയവുമാണ്. മറ്റ് നിരവധി മേഖലകളിൽ ജോലിചെയ്യുന്നവരും വിവിധ ആവശ്യങ്ങൾക്കായി യാത്രചെയ്യേണ്ട വയോജനങ്ങൾ ഉൾപ്പെടെയുള്ള യാത്രക്കാരും ഇതുമൂലം കഷ്ടപ്പെടുന്നുണ്ടെന്നും, അടിയന്തര ഇടപ്പെടലുകൾ നടത്തി കെഎസ്ആർടിസി സർവ്വീസ് പ്രദേശത്ത് പുനരാരംഭിക്കണമെന്നും മന്ത്രിമാർക്കയച്ച കത്തിൽ വാർഡ് മെമ്പർ ആവശ്യപ്പെട്ടു.



Post a Comment

0 Comments