പട്ടിക്കാട്. ആൽപ്പാറയിൽ കേരള വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം പാഴാകുന്നു. ഇവിയു പടിയിൽ കലുങ്കിന് മുകളിലൂടെയുള്ള ഇരുമ്പ് പൈപ്പ് ആണ് പൊട്ടിയിട്ടുള്ളത്. കാലപ്പഴക്കത്തെ തുടർന്ന് തുരുമ്പെടുത്ത് ദ്രവിച്ച നിലയിലാണ് ഈ ഭാഗത്തെ പൈപ്പുകൾ. ഇതുമൂലം പൈപ്പ് പൊട്ടി കുടിവെള്ളം റോഡിലൂടെ ഒഴുകി പോകുന്നത് ഇവിടുത്തെ പതിവ് കാഴ്ചയാണ്. ഇന്ന് ഉച്ചയോടെയാണ് ശക്തമായ നിലയിൽ വെള്ളം റോഡിലേക്ക് വീഴാൻ തുടങ്ങിയത്. ഇത് യാത്രക്കാരുടെ ദേഹത്ത് പതിക്കാൻ തുടങ്ങിയതോടെ നാട്ടുകാർ പൈപ്പിന് മുകളിൽ കല്ല് കയറ്റി വെച്ച് താൽക്കാലിക പരിഹാരം കാണുകയായിരുന്നു. പ്രദേശത്തെ തകരാറിലായ പൈപ്പ് ലൈനുകൾ മാറ്റി പുതിയവ സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
0 Comments