പീച്ചിയിൽ ഇരുന്നൂറോളം കുടുംബങ്ങൾക്ക് കുടിവെള്ളം മുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞു


പീച്ചി. തെക്കേക്കുളം, ജെണ്ടമുക്ക്, പള്ളിക്കുന്ന് ഭാഗത്ത് കുടിവെള്ളം മുടങ്ങിയിട്ട് ഒരുമാസം കഴിഞ്ഞു. ഇതുമൂലം പ്രദേശത്തെ ഇരുന്നൂറോളം കുടുംബങ്ങൾ ദുരിതത്തിലായി. കുടിവെള്ളം ഉടൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഉപഭോക്താക്കൾ വാട്ടർ അതോറിറ്റി ഓഫിസിന് മുന്നിൽ പ്രതിഷേധിച്ചു. പീച്ചി ഡാമിനോട് ചേർന്ന് കിടക്കുന്ന പ്രദേശമായിട്ടും കുടിവെള്ളം പോലും ലഭിക്കാതെ ദുരിതം അനുഭവിക്കുകയാണ് ഇവിടുത്തെ ജനങ്ങൾ. കഴിഞ്ഞ ഒരു വർഷമായിട്ടും വാട്ടർ അതോറിറ്റിയുടെ കുടിവെള്ളം ലഭിക്കാത്ത കുടുംബങ്ങൾ പ്രദേശത്ത് ഉണ്ടെന്ന് വാർഡ് മെമ്പർ ബാബു തോമസ് പറഞ്ഞു. പ്രദേശവാസികൾക്ക് കുടിവെള്ളം ലഭ്യമാക്കാൻ വേണ്ട നടപടികൾ അധികൃതർ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.



Post a Comment

0 Comments