പട്ടിക്കാട്. വാഹനാപകടത്തിൽ മരിച്ച താണിപ്പാടം കാരക്കാട്ട് ചിറപ്പറമ്പിൽ ജോയി (48) യുടെ സംസ്‌കാരം നാളെ (മാർച്ച് 11 വെള്ളി) രാവിലെ 9ന് പട്ടിക്കാട് സെന്റ് ഫ്രാൻസിസ് സേവ്യേഴ്‌സ് ഫൊറോന പള്ളി സെമിത്തേരിയിൽ നടത്തും. ഇന്ന് രാവിലെ ആയിരുന്നു അപകടം സംഭവിച്ചത്. ദേശീയപാത കുറുകെ കടക്കുന്നതിനിടെ തൃശൂർ ഭാഗത്തേക്ക് പോയിരുന്ന കാർ ഇടിച്ചാണ് മരണം സംഭവിച്ചത്. വിലങ്ങന്നൂർ സ്വദേശിയായിരുന്ന ജോയ് മാസങ്ങൾക്ക് മുൻപാണ് താണിപ്പാടത്ത് താമസമാക്കിയത്. ഭാര്യ: സൂസി, മകൻ: ജെസ്റ്റിൻ.
0 Comments