വനിതകൾക്കായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നാളെ


പട്ടിക്കാട്. മാർച്ച് 8 ന് ചൊവ്വാഴ്ച അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി  പാണഞ്ചേരി പഞ്ചായത്തിൽ വനിതകൾക്കായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തുന്നു.   ജാഗ്രതാ സമിതിയുടെയും , കുടുംബശ്രീ മോഡൽ ജെൻഡർ റിസോഴ്‌സ് സെന്ററിന്റെയും ആഭിമുഖ്യത്തിൽ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ഒല്ലൂർ ഏരിയ കമ്മിറ്റിയുടെ സഹകരണത്തോടെയാണ്  ക്യാമ്പ് സംഘടിപ്പിക്കുന്നത്.  പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ഹാളിൽ രാവിലെ 10.30 മുതൽ 12.30 വരെ ക്യാമ്പ് ഉണ്ടായിരിക്കും.


Post a Comment

0 Comments