ദില്ലി. സെൻട്രൽ റെയിൽവേയിൽ ജൂനിയർ ടെക്‌നിക്കൽ അസോസിയേറ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് cr.indianrailways.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് അപേക്ഷിക്കാം. ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവിന് കീഴിൽ 20 വ്യക്തികളെ നിയമിക്കാൻ സെൻട്രൽ റെയിൽവേ ലക്ഷ്യമിടുന്നു. അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച് 14 ആണ്. അൺറിസർവ്വ്ഡ്: 8, എസ്‌സി: 3, എസ്ടി: 2, ഒബിസി: 5, ഇഡബ്ല്യൂഎസ്: 2 എന്നിങ്ങനെയാണ് ഒഴിവുകൾ. അംഗീകൃത സർവകലാശാലയിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ബിഇ/ ഡിപ്ലോമ/ ബിഎസ്‌സി ബിരുദം നേടിയിരിക്കണം. അൺ റിസർവ്ഡ് വിഭാഗങ്ങളുടെ പ്രായപരിധി 18നും 33നും ഇടയിലും ഒബിസി വിഭാഗത്തിൽപ്പെട്ടവർക്ക് 18-36 വയസ്സിനും ഇടയിലാണ്. എസ്‌സി/എസ്ടി വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് 18നും 38നും ഇടയിൽ പ്രായമുണ്ടാകാം. ഉദ്യോഗാർത്ഥികൾ എഴുത്തുപരീക്ഷയും തുടർന്ന് അഭിമുഖത്തിനും ഹാജരാകണം.
ജനറൽ വിഭാഗം ഉദ്യോഗാർത്ഥികൾ 500 രൂപ, SC/ ST/ OBC/ സ്ത്രീകൾ/ ന്യൂനപക്ഷങ്ങൾ/ ഋണട ഉദ്യോഗാർത്ഥികൾ: 250 രൂപ എന്നിങ്ങനെയാണ് അപേക്ഷ ഫീസ്. അപേക്ഷ ഓൺലൈനായി സമർപ്പിക്കുന്നത് കൂടാതെ, അപേക്ഷകർക്ക് ഓഫ്‌ലൈൻ മോഡ് വഴിയും അപേക്ഷ നൽകാം. Deptuy Chief Personnel Officer (Construction) Office of the Chief Administrative Officer (Construction), New Administrative Building, 6th Floor Opposite Anjuman Islam School, D.N. Road, Cetnral Railway, Mumbai CSTM, Maharasthra 400001. എന്ന വിലാസത്തിലാണ് അപേക്ഷ അയക്കേണ്ടത്.
0 Comments