കുതിരാൻ. വഴുക്കുംപാറ സെന്ററിൽ നിന്ന് പാലക്കാട് ഭാഗത്തേക്കുള്ള സർവീസ് റോഡിലൂടെ വാഹനങ്ങൾ കടത്തി വിട്ട് തുടങ്ങി. എന്നാൽ ഇതുകൊണ്ടും ഗതാഗതക്കുരുക്കിന് കാര്യമായ കുറവുണ്ടായിട്ടില്ല. വഴുക്കുംപാറയിൽ നിന്ന് സർവീസ് റോഡ് ആരംഭിക്കുന്നിടത്ത് രണ്ടു വരിയായി വാഹനങ്ങൾക്ക് കടന്നുപോകാനുള്ള വീതിയുണ്ട്. എന്നാൽ ഈ റോഡ് ഒറ്റ വരി പാതയിലേക്ക് ചെന്നുചേരുന്നിടത്ത് കഷ്ടിച്ച് ഒരു വാഹനത്തിന് കടന്നുപോകാനുള്ള വീതി മാത്രമേയുള്ളൂ. ഇതാണ് ഇടയ്ക്കിടെ ഈ റോഡിൽ ഗതാഗതക്കുരുക്ക് ഉണ്ടാകാനുള്ള പ്രധാന കാരണം. കയറ്റം കയറുന്നതോടെ ചരക്കുലോറികളുടെയും ഗ്യാസ് കണ്ടെയ്‌നറുകളുടെയും വേഗത കുറയും. എന്നാൽ ഇവയ്ക്ക് പുറകിൽ വരുന്ന വാഹനങ്ങൾക്ക് കടന്നു പോകാനുള്ള വീതി സർവ്വീസ് റോഡിനില്ല. ഇതു മൂലം ഗതാഗതക്കുരുക്ക് ഉണ്ടായി വാഹനങ്ങളുടെ നിര നീളുകയാണ്. രണ്ടാഴ്ച മുമ്പ് ഈ സർവ്വീസ് റോഡിലൂടെ വാഹനങ്ങൾ കടത്തിവിട്ട് ട്രയൽ നടത്തിയിരുന്നു.
0 Comments