ഇടതുകര കനാൽ നികത്തിയ മണ്ണ് ഉടൻ നീക്കം ചെയ്യും; പൈപ്പ് ഇട്ട് വെള്ളം പോകാൻ സൗകര്യം ഒരുക്കും


പട്ടിക്കാട് . കേരള വന ഗവേഷണ കേന്ദ്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഇടതുകര കനാൽ നികത്തിയ മണ്ണ് രണ്ടു ദിവസത്തിനുള്ളിൽ നീക്കംചെയ്യും. കനാലിൽ പൈപ്പിട്ട്  വെള്ളം പോകാൻ സൗകര്യമൊരുക്കുമെന്നും കെ എഫ് ആർ ഐ രജിസ്ട്രാർ ഡോ. ടി.വി സജീവ് പറഞ്ഞു. മാർച്ച് 4 ന് ഇടതുകര കനാലിലൂടെ കൃഷിക്ക് വെള്ളം തുറന്നു വിടുമെന്നാണ് ഇറിഗേഷൻ വകുപ്പ് അധികൃതർ നൽകിയിരിക്കുന്ന ഉറപ്പ്. ഇന്ന് രാമനിലയത്തിൽ മന്ത്രി കെ. രാജന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമായിരുന്നു. യോഗത്തെ തുടർന്ന് ഉച്ചകഴിഞ്ഞ് നാലു മണിക്ക് പാണഞ്ചേരി പഞ്ചായത്തു പ്രസിഡണ്ട് പി.പി രവീന്ദ്രന്റെ  നേതൃത്വത്തിൽ ഉദ്യോഗസ്ഥരും കർഷക പ്രതിനിധികളും സ്ഥലം സന്ദർശിച്ചു.  പുത്തൂർ വരെയുള്ള മേഖലയിൽ ബ്രാഞ്ച് കനാലുകളിലൂടെ വെള്ളം ലഭ്യമാകുമെന്നത് ഈ മേഖലകളിലെ കർഷകർക്ക് ആശ്വാസകരമാകുമെന്ന് പ്രസിഡണ്ട് പറഞ്ഞു.  കെ.എഫ്.ആർ.ഐ രജിസ്ട്രാർ ഡോ.ടി.വി സജീവ്, ഇറിഗേഷൻ അസി.എക്‌സി.എഞ്ചിനീയർ ടി.വി അജിത്കുമാർ, കെ.എഫ്.ആർ.ഐ ടെക്‌നിക്കൽ ഓഫീസർ രാജി, വാർഡ് മെമ്പർ രേഷ്മ സജീഷ്,  സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ എം.ബാലകൃഷ്ണൻ, മാത്യു നൈനാൻ, ഇ.എം വർഗ്ഗീസ്, കർഷക സംഘം നേതാക്കൾ കോൺട്രാക്ടർ നജീബ്, മറ്റ് ഉദ്യേഗസ്ഥർ എന്നിവർ നിർമ്മാണ സ്ഥലത്ത് നടത്തിയ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.



Post a Comment

0 Comments