മഹാശിവരാത്രി ആഘോഷത്തിൽ മുടിക്കാട് ശിവ ക്ഷേത്രം


പട്ടിക്കാട്. മഹാശിവരാത്രിയോടനുബന്ധിച്ച് മുടിക്കോട് ശിവക്ഷേത്രത്തിൽ  വിവിധ  പരിപാടികൾ സംഘടിപ്പിച്ചു. ശിവരാത്രി ദിനത്തിൽ പുലർച്ചെ നാലുമണിയോടെ തന്നെ ആഘോഷങ്ങൾക്ക് തുടക്കമായി. ഹോമങ്ങളും  വിശേഷാൽപൂജകളും  ആരാധനകളും ഉണ്ടായിരുന്നു. എൻഎസ്എസ് തിരുവാതിര സംഘത്തിന്റെ തിരുവാതിരക്കളി, ചെറുശ്ശേരി അതുൽ ദാസും സംഘവും അവതരിപ്പിക്കുന്ന തായമ്പക എന്നിവ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടും. ക്ഷേത്രം തന്ത്രി പുലിയന്നൂർ കൃഷ്ണൻ നമ്പൂതിരിയും, ക്ഷേത്രം മേൽശാന്തി കെ.കെ രവിശങ്കർ നമ്പൂതിരിയുമാണ് ചടങ്ങുകൾക്ക്  മുഖ്യ കാർമികത്വം വഹിക്കുന്നത്.  ക്ഷേത്രം ഭരണസമിതി പ്രസിഡണ്ട് ഗോപിനാഥ് താറ്റാട്ട്, രക്ഷാധികാരി ടി.ജി ലീലാകൃഷ്ണൻ, വൈസ് പ്രസിഡണ്ട് ടി.വി രഘുനന്ദനൻ , സെക്രട്ടറി സി.ഡി രാജേഷ് എന്നിവർ ആഘോഷ പരിപാടികൾക്ക്  നേതൃത്വം നൽകും .



Post a Comment

0 Comments