ടോൾ പിരിവ്: പന്നിയങ്കര ടോൾ പ്ലാസക്ക് മുന്നിൽ തൃശ്ശൂർ ജില്ലാ ലോറി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ പ്രതിഷേധം



പട്ടിക്കാട്.
മണ്ണുത്തി വടക്കുഞ്ചേരി ദേശീയപാതയിൽ ടോൾ പിരിവ് ആരംഭിക്കുന്നതിനെതിരെ തൃശ്ശൂർ ജില്ലാ ലോറി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ പ്രതിഷേധം സംഘടിപ്പിച്ചു. ചൊവ്വാഴ്ച അർധരാത്രി മുതലാണ് പന്നിയങ്കരയിൽ ടോൾ പിരിവ് ആരംഭിക്കുന്നത്. ചൊവ്വാഴ്ച അഞ്ചരയോടെ പ്രതിഷേധവുമായി ടോൾ പ്ലാസയിൽ എത്തിയ പ്രവർത്തകർ പ്രതിഷേധം ആരംഭിച്ചു. ലോറി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡൻറ് അഡ്വ. പി.കെ ജോൺ ഉദ്ഘാടനം ചെയ്തു. മറ്റുള്ള സംസ്ഥാനങ്ങളിൽ ലോറികൾക്ക് പാർക്കിങ്ങും ഡ്രൈവർമാർക്ക് വിശ്രമ കേന്ദ്രങ്ങളും ഒരുക്കുമ്പോൾ മണ്ണുത്തി മുതൽ വടക്കഞ്ചേരി വരെയുള്ള
 

പ്രധാന ദേശീയപാതയിൽ ഇവയൊന്നും ഒരുക്കിയിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു. ദേശീയപാതയിലെ പണികൾ പൂർത്തീകരിച്ചിട്ടല്ല ടോൾ പിരിക്കാൻ ഒരുങ്ങുന്നതെന്നും ടോൾ പിരിവ് ആരംഭിച്ചാൽ ബാക്കിവരുന്ന നിർമാണപ്രവർത്തനങ്ങൾ കൃത്യസമയത്ത് പൂർത്തീകരിക്കാൻ കമ്പനി തയ്യാറാകില്ല എന്നും അദ്ദേഹം പറഞ്ഞു. ടോൾപിരിവ് ആരംഭിക്കുന്ന സാഹചര്യത്തിൽ തൃശ്ശൂർ ജില്ലയിലെ ആദ്യ സമരം കൂടിയായിരുന്നു ഇവരുടേത്. അസോസിയേഷൻ ഭാരവാഹികളായ ടി.ആർ ശരവണൻ, പി.ഡി പോൾസൺ, ജയ്‌സൺ, ബിജോയ്, സതീഷ് ബാബു എന്നിവർ പരിപാടിയിൽ പങ്കെടുത്തു.




Post a Comment

0 Comments