കുടുംബശ്രീ വനിത ഗ്രൂപ്പിന്റെ ബേക്കറിയും കൂൾ ബാറും തുറന്നു


ചുവന്നമണ്ണ്.
  വഴക്കുംപാറയിൽ കുടുംബശ്രീ വനിത ഗ്രൂപ്പിന്റെ സ്വയം തൊഴിൽ സംരംഭമായി ആരംഭിച്ച സ്പാർക്ക് ഗ്രൂപ്പിന്റെ ബേക്കറിയും കൂൾബാറും ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ആർ രവി ഉദ്ഘാടനം ചെയ്തു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.  ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സംരംഭം തുടങ്ങിയിട്ടുള്ളത്. സ്വയം തൊഴിലിലൂടെ സ്ത്രീകളുടെ വ്യക്തിത്വവും സാമ്പത്തിക അഭിവൃദ്ധിയും ഉറപ്പുവരുത്തുക എന്നതാണ് ഇത്തരം സംരംഭങ്ങളുടെ ലക്ഷ്യം.  പഞ്ചായത്ത്  സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.ടി ജലജൻ, പഞ്ചായത്ത് അംഗങ്ങളായ ബിജോയ് ജോസ്, കെ.പി ചാക്കോച്ചൻ, ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എസ് ബാബു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ രമ്യ രാജേഷ്, കെ.കെ രമേഷ്, കുടുംബശ്രീ ചെയർപേഴ്‌സൺ ഉഷ മോഹനൻ, സിഡിഎസ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments