പട്ടിക്കാട്. പീച്ചി ശ്രീ തുണ്ടത്ത് ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ പുണർത മഹോത്സവം സമാപിച്ചു. ഉത്സവ ദിവസമായ ഞായറാഴ്ച രാവിലെ 5.30 ന് മഹാഗണപതി ഹവനം, ഉഷപൂജ, മുളപൂജ പന്തീരടിപൂജ, ശീവേലി, നവകം, പഞ്ചഗവ്യം, ഉച്ചപ്പൂജ, ശ്രീഭൂതബലി, എന്നിവയ്ക്കുശേഷം കീഴ്കാവിലമ്മയുടെ എഴുന്നള്ളത്തിന് വരവേൽപ്പും തുടർന്ന് ദേശ പൂരത്തിന് വരവേൽപ്പും നടന്നു. ഏഴുമണിയോടെ ആയിരുന്നു കൂട്ടിയെഴുന്നള്ളിപ്പ്. തിങ്കളാഴ്ച പൂയം ദിവസം കൂട്ടിയെഴുന്നള്ളിപ്പിന് ശേഷം രാവിലെ ആറുമണിക്ക് നദിക്കര മഹാദേവക്ഷേത്ര സന്നിധിയിൽ ആറാട്ടു മുങ്ങിയതോടെ ഈ വർഷത്തെ പുണർത മഹോത്സവം സമാപിച്ചു
0 Comments