വഴുക്കുംപാറയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 21 പേർക്ക് പരുക്ക്.


വഴുക്കുംപാറ. ദേശീയപാതയിൽ വർക്കലയിൽ നിന്നും കോയമ്പത്തൂരിലേക്ക് പോയ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 21 പേർക്ക് പരിക്ക്. ഇതിൽ 9 പേരെ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. രാത്രി 11.30 ഓടെയാണ് അപകടം സംഭവിച്ചത്. വർക്കലയിൽ ടൂർ വന്ന കോയമ്പത്തൂർ സ്വദേശികളാണ് ബസ്സിൽ ഉണ്ടായിരുന്നത്. വഴുക്കുംപാറയിൽ മൂന്ന് വരി പാതയിൽ നിന്നും സർവ്വീസ് റോഡിലേക്ക് പ്രവേശിക്കുന്ന സ്ഥലത്താണ് അപകടം. സർവീസ് റോഡിലേക്കുള്ള സൂചന ബോർഡ് ശ്രദ്ധയിൽ പെടാതെ മുന്നോട്ട് പോയ ഡ്രൈവർ വാഹനം പെട്ടെന്ന് സർവീസ് റോഡിലേക്ക് വെട്ടിച്ചതാണ് അപകട കാരണം. പീച്ചി പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തി.



Post a Comment

0 Comments