പാൽ വില ലിറ്ററിന് 5 രൂപയെങ്കിലും വർദ്ധിപ്പിക്കണം: മിൽക്ക് സൊസൈറ്റീസ് അസോസിയേഷൻ


തൃശ്ശൂർ. ഉൽപ്പാദന ചെലവ് വർദ്ധിച്ച സാഹചര്യത്തിൽ പാൽ വില ലിറ്ററിന് 5 രൂപയെങ്കിലും വർദ്ധിപ്പിക്കണമെന്ന് മിൽക്ക് സൊസൈറ്റീസ് അസോസിയേഷൻ. രണ്ടര വർഷത്തോളമായി വില വർദ്ധിപ്പിച്ചിട്ട്. 2019 സെപ്റ്റബർ മാസത്തിലാണ് വില വർദ്ധിപ്പിച്ചത്. എന്നാൽ അന്നു 1125 രൂപ ഉണ്ടായിരുന്ന കേരള ഫിഡിന് ഇന്ന് 1285 രൂപയാണ് തവിടിന് ചാക്കിന് 50 രൂപ വർദ്ധിച്ചു ഒരു കെട്ട് വൈക്കോലിന് 180 രൂപയോളം കൊടുക്കണം കിട്ടാനുമില്ല. ഈ അവസ്ഥയിൽ നിരക്ക് വർദ്ധിപ്പിച്ചില്ലെങ്കിൽ ക്ഷീരമേഖലയിൽ നിന്ന് കർഷകർ പിൻതിരിയുമെന്ന് മിൽക്ക് സൊസൈറ്റീസ് അസോസിയേഷൻ അറിയിച്ചു. പെട്രോളിനും, ഡീസലിനും, പാചക വാത സിലണ്ടറിനും ദിനംപ്രതി വില വർദ്ധിക്കുന്നതിന് പുറമെ നിത്യോപയോഗ സാധനങ്ങൾക്കും വില വർദ്ധിപ്പിക്കുമ്പോൾ പ്രളയവും, കോവിഡ് മഹാമാരിയും ഉണ്ടാക്കിയ ക്ഷീണത്തിൽ നിന്നും കരകയറാതെ നിൽക്കുന്ന ക്ഷീര കർഷകരെ സർക്കാർ അവഗണിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി. അസോസിയേഷൻ തൃശ്ശൂർ ജില്ലാ പ്രസിണ്ടന്റ് ഭാസ്‌ക്കരൻ ആദംകാവിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എൻ ആർ രാധാകൃഷ്ണൻ, ഭാരവാഹികളായ ജയൻ പെരിഞ്ഞനം, ജോസ് പാലോക്കാരൻ, താരാ ഉണ്ണികൃഷ്ണൻ, ജോർജ് പന്തപ്പിള്ളി, പി ഗംഗാധരൻ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.



Post a Comment

0 Comments