സജി ജോർജിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ വധശ്രമത്തിന് കേസെടുക്കണം: ജോസ് വള്ളൂർ


പീച്ചി. സിഐടിയു തൊഴിലാളി സജി ജോർജ്ജിന്റെ ആത്മഹത്യക്ക് ഉത്തരവാദികളായ സിപിഎം നേതാക്കൾക്ക് എതിരെ കേസെടുക്കണമെന്ന് ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ പറഞ്ഞു.  വർഷങ്ങളായി സിപിഎമ്മിന് വേണ്ടി പ്രവർത്തനങ്ങൾ നടത്തിയിരുന്ന സജി ജോർജിന് പാർട്ടിക്ക് അകത്തു തന്നെ ശത്രുക്കൾ ഉണ്ടായിരുന്നതായും ഇവരുടെ നിരന്തരമായ ഭീഷണിയും പീഡനങ്ങളുമാണ് സജിയുടെ മരണത്തിൽ കലാശിച്ചതെന്നും വള്ളൂർ ആരോപിച്ചു. നിഷ്പക്ഷവും  നീതിപൂർവ്വുമായ  അന്വേഷണത്തിലൂടെ  ഉത്തരവാദികളായ സിപിഎം നേതാക്കൾക്കെതിരെ നടപടി എടുക്കണമെന്നും ഡിസിസി പ്രസിഡണ്ട് ആവശ്യപ്പെട്ടു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്  കെ. സി അഭിലാഷ്, ഡിസിസി ജനറൽ സെക്രട്ടറി കല്ലൂർ ബാബു, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ബാബു തോമസ്,  കെ എസ് യു നിയോജകമണ്ഡലം പ്രസിഡന്റ് ബ്ലസ്സൺ വർഗ്ഗീസ് ബൂത്ത് പ്രസിഡന്റ് തങ്കായി കുര്യൻ എന്നിവർ ജോസ് വള്ളൂരിനൊപ്പം സജിയുടെ വീട് സന്ദർശിച്ചു.


Post a Comment

0 Comments