പീച്ചി. ചുമട്ടു തൊഴിലാളി ആത്മഹത്യ ചെയ്ത സംഭവത്തിൽ സിപിഐഎമ്മിനെതിരെ ആസുത്രിതമായി വ്യാജപ്രചരണങ്ങൾ നടത്തുകയാണെന്ന് സിപിഐഎം മണ്ണുത്തി ഏരിയ കമ്മറ്റി പ്രസ്താവനയിൽ പറഞ്ഞു. സിപിഐഎം ലോക്കൽ ബ്രാഞ്ച് നേതാക്കൾ ആരും തന്നെ തൊഴിലാളികളെ ഭീക്ഷണിപ്പെടുത്തുകയോ ആക്രമിക്കുകയോ ചെയ്തിട്ടില്ല. പീച്ചി ബ്രാഞ്ച് സെക്രട്ടറി ഗംഗാധരനെയും മറ്റ് പ്രവർത്തകരെയുമാണ് ചിലർ ആക്രമിച്ചത്. ബ്രാഞ്ച് ഓഫീസും കൊടിമരങ്ങളും സ്തൂപങ്ങളും തകർത്തു. ചുമട്ടു തൊഴിലാളി യൂണിയനുമായി ബന്ധപ്പെട്ട് നിലവിൽ വിഷയങ്ങളില്ല. മുമ്പുണ്ടായ വിഷയങ്ങളിൽ യൂണിയൻ നേതൃത്വം ഇടപെടുകയും പരിഹാരം കാണുകയുണ്ടായി. സിഐടിയു യൂണിയനും സിപിഐഎം നേതൃത്വവും തമ്മിൽ പ്രശ്‌നങ്ങൾ ഇല്ലെന്നും മറിച്ചുള്ള പ്രചരണങ്ങൾ ജനങ്ങൾ തള്ളികളയണമെന്നും സിപിഐഎം മണ്ണുത്തി ഏരിയ കമ്മറ്റി സെക്രട്ടറി എം.സ് പ്രദീപ്കുമാർ പറഞ്ഞു.


0 Comments