കല്ലിടുക്കിൽ പാറക്കെട്ടിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ശ്രമം: രക്ഷാപ്രവർത്തനത്തിന് എത്തിയ നാട്ടുകാർക്ക് പരിക്ക്


പട്ടിക്കാട്. കല്ലിടുക്കിൽ പാറക്കെട്ടിന് മുകളിൽ കയറി അന്യസംസ്ഥാനക്കാരനായ യുവാവിന്റെ ആത്മഹത്യാ ശ്രമം. രക്ഷിക്കാനെത്തിയ രണ്ട് പേരെ യുവാവ് ആക്രമിച്ച് പരിക്കേൽപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് യുവാവ് പാറക്കെട്ടിന് മുകളിൽ കയറിയത്. നഗ്നനായി ദേശീയപാതയിലൂടെ നടന്നു പോവുകയായിരുന്ന യുവാവിനെ നാട്ടുകാർ ചേർന്ന് വസ്ത്രം ധരിപ്പിച്ചെങ്കിലും പ്രകോപിതനായ യുവാവ് പാറക്കെട്ടിന് മുകളിലേക്ക് ഓടിക്കയറി ആത്മഹത്യാ ശ്രമം നടത്തുകയായിരുന്നു. ഇതുകണ്ട നാട്ടുകാർ ഇരുമ്പ് കോവണി ഉപയോഗിച്ചും മറ്റുപല രീതിയിലും ഇയാളെ താഴെയിറക്കാൻ ശ്രമം നടത്തി. എന്നാൽ അടുത്തെത്തിയ നാട്ടുകാരായ ചിലരെ ചില്ല് കുപ്പി ഉപയോഗിച്ച് മുറിവേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ യുവ ആംബുലൻസ് ഡ്രൈവർ ജെഫിൻ, പൂവൻചിറ സ്വദേശി ഷിബു എന്നിവരെ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷിബുവിന്റെ കൈയ്യിൽ മാരകമായ മുറിവേറ്റിട്ടുണ്ട്. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ജനമൈത്രി പോലീസ് ഓഫീസർമാരായ ഫ്രിൻസനും, സനിൽകുമാറും, ഫയർഫോഴ്‌സും ചേർന്ന് ഇയാളെ രക്ഷപ്പെടുത്തി.


Post a Comment

0 Comments