പീച്ചിയിൽ ഫ്‌ലോട്ടിംഗ് ഇൻടേക്ക് പമ്പിങ് സിസ്റ്റം മെയ് ആദ്യവാരം മുതൽ പ്രവർത്തനസജ്ജമാകും: മേയർ എം.കെ വർഗീസ്


പീച്ചി. റിസർവോയറിൽ സ്ഥാപിച്ചിരിക്കുന്ന ഫ്‌ലോട്ടിംഗ് ഇൻടേക്ക് പമ്പിങ് സിസ്റ്റം മെയ് ആദ്യവാരം മുതൽ പ്രവർത്തനക്ഷമമാകും എന്ന് തൃശ്ശൂർ കോർപ്പറേഷൻ മേയർ എം.കെ വർഗീസ് പറഞ്ഞു. ഇതോടെ കോർപ്പറേഷനിലെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാകും. സമീപ പഞ്ചായത്തുകൾക്കും ശുദ്ധജലം ലഭ്യമാകും. മാർച്ചിൽ കമ്മീഷൻ ചെയ്യേണ്ട പദ്ധതി പൂർത്തിയായിരുന്നില്ല. പുതിയ 20 എംഎൽ ഡി ട്രീറ്റ്‌മെൻറ് പ്ലാൻറ് വഴി പ്രതിദിനം 60 ലക്ഷം ലിറ്റർ വെള്ളം കൂടുതലായി കോർപ്പറേഷന് ലഭ്യമാകും. ഫ്‌ലോട്ടിംഗ് ഇൻടേക്ക് പമ്പിങ് സിസ്റ്റത്തിന്റെ നിർമ്മാണം പൂർത്തീകരിച്ച് ട്രയൽ റൺ നടത്തി വരികയാണ്. പമ്പ് ഹൗസിലേക്കുള്ള ഡെഡിക്കേറ്റഡ് ഇലക്ട്രിക് ലൈൻ നിർമ്മാണം പൂർത്തിയാക്കി കണക്ഷന് അപേക്ഷ നൽകിയിരിക്കുകയാണ് എന്നും മേയർ പറഞ്ഞു. റിസർവോയറിന്റെ ഉപരിതലത്തിൽ നിന്നും വെള്ളം നേരിട്ട് ജലശുദ്ധീകരണ ശാലയിലേക്ക് എത്തിക്കുന്ന സംവിധാനമാണ് ഫ്‌ലോട്ടിംഗ് ഇൻടേക്ക് പമ്പിങ് സിസ്റ്റം. ഇതുമൂലം ചെളി കലരാത്തതും ഇരുമ്പിന്റെ അംശം അധികം ഇല്ലാത്തതുമായ വെള്ളം വിതരണം ചെയ്യാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. മേയർക്കൊപ്പം ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ വർഗ്ഗീസ് കണ്ണംകുളത്തി, സാറാമ്മ റോബ്‌സൺ, ഷീബ ബാബു, കൗൺസിലർ കരോളിൽ പെരിഞ്ചേരി.



Post a Comment

0 Comments