തൃശൂർ. മണ്ണുത്തി വടക്കുഞ്ചേരി ദേശീയപാതയിൽ കുതിരാൻ തുരങ്കത്തിന്റെ ഉൾപ്പെടെ ടോൾപിരിവ് നടത്തുന്നുണ്ടെങ്കിലും തുരങ്കത്തിനകത്തെ പല നിർമ്മാണ പ്രവർത്തനങ്ങളും ഇനിയും പൂർത്തിയാക്കിയിട്ടില്ല എന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. കോൺക്രീറ്റ് ലൈനിംഗ്, തുരങ്കത്തിനു മുകളിലെ സ്ലാബുകളിലെ ചില പണികൾ, ഇടനാഴി തുരങ്കങ്ങളുടെ പണികൾ എന്നിവ ഇനിയും പൂർത്തീകരിക്കാൻ ഉണ്ട്. തുരങ്ക നിർമാണത്തിന് 230.77 കോടി രൂപയും ആറുവരിപ്പാതയ്ക്ക് 1553.61 കോടി രൂപയുമാണ് മുടക്കിയത്.സർക്കാർ ഗ്രാന്റായി 243.90 കോടി രൂപ നൽകി. 2032 സെപ്റ്റംബർ 14 വരെ ടോൾ പിരിക്കാനുള്ള അനുമതിയാണു നൽകിയിട്ടുള്ളതെന്ന് അഡ്വ. ഷാജി ജെ. കോടങ്കണ്ടത്തിന് നൽകിയ വിവരാവകാശ രേഖയിൽ പറയുന്നു.


0 Comments