ചുവന്നമണ്ണ് ഓർത്തഡോക്‌സ് പള്ളിയിൽ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാളിന് കാതോലിക്കാ ബാവ മുഖ്യകാർമികത്വം വഹിക്കും

ചുവന്നമണ്ണ് സെ. ജോർജ്  ഓർത്തഡോക്‌സ് പള്ളിയിൽ വി. ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാളിന് വികാരി ഫാ. പോൾ ജോർജ് കൊടിയേറ്റുന്നു

ചുവന്നമണ്ണ്.
സെ. ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ വി.ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാളിന് മലങ്കര ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷൻ മോറാൻ മാർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ മുഖ്യകാർമികത്വം വഹിക്കും. ഏപ്രിൽ 19,20, 21 തീയതികളിൽ നടക്കുന്ന പെരുന്നാളിന് വികാരി ഫാ.പോൾ ജോർജ് കൊടിയേറ്റി. ഏപ്രിൽ 20 ന് വൈകീട്ട് 6.30 ന് കൊച്ചി ഭദ്രാസനത്തിന്റെ കിഴക്കൻ മേഖലയിൽ പ്രഥമ സന്ദർശനം നടത്തുന്ന  കാതോലിക്ക ബാവയ്ക്ക് ചുവന്നമണ്ണ് സെൻററിൽ  സ്വീകരണം നൽകും. പൂവഞ്ചിറ കുരിശുപള്ളിയിലും ചുവന്നമണ്ണ് പള്ളിയിലുമായി നടക്കുന്ന പെരുന്നാൾ ശ്രുശൂഷകൾക്ക് കാതോലിക്കാ ബാവയും നിയുക്ത മെത്രാപ്പോലീത്തമാരായ ഫാ. വിനോദ് ജോർജ്, ഫാ. ഗീവർഗീസ് കൊച്ചുപറമ്പിൽ റമ്പാൻ, ഫാ. വർഗീസ് മാത്യു എന്നിവർ നേതൃത്വം നൽകുമെന്ന് വികാരി ഫാ. പോൾ ജോർജ്, പെരുന്നാൾ ജനറൽ കൺവീനർ കെ.പി. ഔസേഫ് കാവനാകുടിയിൽ, ട്രസ്റ്റി ഷിബു വർഗീസ് മാമല, സെക്രട്ടറി എബി വർഗീസ് കാരമല എന്നിവർ അറിയിച്ചു.




Post a Comment

0 Comments