രക്ഷയുടെ സന്ദേശം പകർന്ന് പട്ടിക്കാട് ഫൊറോന പള്ളിയിൽ ഉയിർപ്പ് തിരുനാൾ ആഘോഷിച്ചു


പട്ടിക്കാട്. മാനവ രക്ഷയുടെ സന്ദേശം പകർന്ന് പട്ടിക്കാട് ഫൊറോന പള്ളിയിൽ ഉയിർപ്പു തിരുനാൾ ആഘോഷിച്ചു. പീഡാനുഭവത്തിനും കുരിശുമരണത്തിനും ഒടുവിൽ ക്രിസ്തു ഉയർത്തെഴുന്നേറ്റ മഹത്വത്തിന്റെ സ്മരണ പുതുക്കിയ തിരുക്കർമ്മങ്ങൾ രാത്രി  11 30 ന് ആരംഭിച്ചു. തിരുകർമ്മങ്ങൾക്ക് വികാരി ഫാദർ ജിജോ വള്ളുപ്പാറ മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന്  സിഎൽസി യുടെ നേതൃത്വത്തിൽ  ദൃശ്യാവിഷ്‌കാരവും  കെസിവൈഎം ന്റെ നേതൃത്വത്തിൽ നോമ്പുതുറയും സംഘടിപ്പിച്ചിരുന്നു.


Post a Comment

0 Comments